Posts

DM - Sapiens - പുസ്തകപരിചയം

DM - Sapiens - പുസ്തകപരിചയം ബഷീർ പാലപ്ര ഇസ്രയേൽകാരനും ജറുസലം യൂനിവേഴ്സിറ്റിയിലെ ചരിത്രാധ്യാപകനുമായ യുവാൽ നോഹ് ഹരാരിയാണ് 'സാപിയൻസ് - മനുഷ്യരാശിയുടെ ചരിത്ര സംഗ്രഹം' എന്ന കൃതിയുടെ കർത്താവ്. 2011-ൽ ഹീബ്രു ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട കൃതി പിന്നീട് ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ലോക പ്രശസ്തമാവുകയുമാണ് ചെയ്തത്‌. അടിസ്ഥാനപരമായി അക്കാദമിക തലത്തിൽ അദ്ദേഹത്തിൻറ മേഖല ചരിത്രമാണെങ്കിലും നരവംശം, ജെെവ പരിണാമം, സാമൂഹ്യ പരിണാമം, സാമൂഹ്യ ശാസ്ത്രം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങി ഒട്ടേറെ മേഖലകളെ സ്പർശിച്ചു കൊണ്ടാണ് എഴുത്ത് മുന്നേറുന്നത്. തൻറ വാദങ്ങളെ സപ്പോർട്ടു ചെയ്യുന്ന സമൃദ്ധമായ റഫറൻസുകളാണ് ഈ പുസ്തകത്തെ ആധികാരികമാക്കുന്നത്. 'നമ്മുടെ വിശ്വാസങ്ങൾ എന്തൊക്കെയായാലും വിവാദങ്ങളെ ഭയപ്പെടാതെ ലോകത്തെക്കുറിച്ചു നിലവിലുള്ള പാഠങ്ങളെ ചോദ്യം ചെയ്യാനും ഗതകാല മുന്നേറ്റങ്ങളെ വർത്തമാന ആശങ്കകളുമായി ബന്ധിപ്പിക്കാനും ഞാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നു' എന്നു പറഞ്ഞാണ് ഹരാരിയുടെ തുടക്കം. ആദിമ മനുഷ്യൻ നൂറ്റാണ്ടുകൾ പിന്നിട്ട യാത്രയിൽ ജെെവികമായും സാമൂഹികമായും പല തരത്തിലുള്ള പരിണാമ ഘ